2011, ഡിസംബർ 20, ചൊവ്വാഴ്ച

ആഗ്രഹം

നാലുകൊല്ലത്തിന്റെ 'ആലില'-ചില്ലമേൾ(ല്),
 മാരുത-കാലനായ് കാത്തുനിന്നു.
പച്ചയുടെ നിറമുള്ള,മണമുള്ള സ്വപ്നങ്ങൽ(ള്),
ശിഥിലമായ്,കാറ്റിൽ(ല്) പറന്നു പോയി!
മൂത്തിരിക്കുന്നൊരാ നാരുകൽ(ള്) തന്നിലൊരു,
മഞ്ഞിന്റെ ഭാഷ്പമായ് വേദനിച്ചു.
മരണമാകുന്ന മഞ്ഞക്കുമപ്പുറം,

ജീവിതം വിരളമാണെന്നറിഞ്ഞൂ!
എന്നാലും,ആറ്കൊക്കെയോ തണലാകുവാനുള്ള-
മോഹമുണ്ടിപ്പൊഴും, സ്വാറ്ത്ഥമാവാം.....!
പുസ്തകതാളിന്റെ തടവറയിൽ(ല്) നിന്നുമെൻ(ന്),
വിടുതലും കാത്തു കിടന്നുറങ്ങി!
തളിരും തലമുറയ്കൊരു നല്ല-വളമാകണമെന്നൊ-
രാഗ്രഹം മാത്രം പൊലിഞ്ഞു പോയി.

1 അഭിപ്രായം:

  1. ഈ അക്ഷരപിശാചുകൾ പുതിയ സങ്കേതമാണോ ;)

    ആഗ്രഹനിവൃത്തിക്കായ് ജീവിതം നീണ്ടുനിവർന്നു കിടക്കുവല്ലേ . സ്വാർത്ഥമല്ലാത്തതെന്തുണ്ടനുഭവിക്കാനായ് ?
    നാലുകൊല്ലം കഴിച്ചില്ലേ , ഇനിയൊരു രണ്ടുകൊല്ലത്തിനുകൂടി ശ്രമിച്ചോളൂ ;)

    മറുപടിഇല്ലാതാക്കൂ