2011, ഡിസംബർ 20, ചൊവ്വാഴ്ച

ആഗ്രഹം

നാലുകൊല്ലത്തിന്റെ 'ആലില'-ചില്ലമേൾ(ല്),
 മാരുത-കാലനായ് കാത്തുനിന്നു.
പച്ചയുടെ നിറമുള്ള,മണമുള്ള സ്വപ്നങ്ങൽ(ള്),
ശിഥിലമായ്,കാറ്റിൽ(ല്) പറന്നു പോയി!
മൂത്തിരിക്കുന്നൊരാ നാരുകൽ(ള്) തന്നിലൊരു,
മഞ്ഞിന്റെ ഭാഷ്പമായ് വേദനിച്ചു.
മരണമാകുന്ന മഞ്ഞക്കുമപ്പുറം,

ജീവിതം വിരളമാണെന്നറിഞ്ഞൂ!
എന്നാലും,ആറ്കൊക്കെയോ തണലാകുവാനുള്ള-
മോഹമുണ്ടിപ്പൊഴും, സ്വാറ്ത്ഥമാവാം.....!
പുസ്തകതാളിന്റെ തടവറയിൽ(ല്) നിന്നുമെൻ(ന്),
വിടുതലും കാത്തു കിടന്നുറങ്ങി!
തളിരും തലമുറയ്കൊരു നല്ല-വളമാകണമെന്നൊ-
രാഗ്രഹം മാത്രം പൊലിഞ്ഞു പോയി.

2011, ജൂൺ 18, ശനിയാഴ്‌ച

ഓർമയുടെ തന്ത!


പത്തു മാസം കഴിഞ്ഞതറിഞ്ഞീല………
വിരഹബീജം വഹിച്ചു നടന്നു ഞാൻ!
ആരോഗ്യമൊക്കെയും ഊറ്റികുടിച്ചിട്ടു-
പിള്ളയായുള്ളിൽ വളർന്നു! തളർന്നു ഞാൻ!
ആയിരമോർമകൾ പേറിടും രാത്രിയിൽ,
ചാപ്പിള്ളയുച്ചത്തിലലറിക്കരഞ്ഞുവോ?
പേറ്റുനോവിന്റെ,കനമുള്ള വേളയിൽ,
കണ്ണുനീർ മാത്രം ചുരത്തിക്കൊടുത്തു ഞാൻ!
എന്തിനോ വേണ്ടിയെൻ ഓർമകൾ പിന്നെയും ,
അലറിക്കരഞ്ഞു - വിളിച്ചുണർത്തുന്നിതാ……
നോവും , ഈ ഭാരവും , തള്ളയ്ക്കു മാത്രമോ?
ഹേതുവാം തന്ത, കഥയിതെന്തറിഞ്ഞൂ?