2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സൌഹൃദം................

കൂട്ടുചങ്ങല പോലെയാകണം,എന്നും നമ്മുടെ സൌഹൃദം !
മൊഴികളില്‍ നിറയ്ക്കണം നാം ,സ്നേഹമാര്‍ന്ന തുടിപ്പുകള്‍!
പകലുപോലെ തെളിഞ്ഞതാകണം,മനസ്സിലുള്ള കിനാവുകള്‍!
മുത്തുപോലെ വിളങ്ങണം ,മനം മലരുപോലെ വിരിക്കണം!
സന്ദേഹമേതുമില്ലാതെയന്യോന്യം, മന്ദഹസിക്കുവാനാകണം!അകലെയാണെകിലുംനാമെപ്പൊഴുമടുത്തുകൊന്ടേയിരിക്കണം!
ലതക്കുവന്‍തരു പോലെ നീയെനിക്കുക്കൈതാങ്ങാകണം!
ഉള്ളിലുള്ള വിഷാദബിന്ദുവില്‍് നിന്‍ കിരണമെന്നും പതിക്കണം!
ഹേതുശൂന്യമായെന്നുമെപ്പൊഴും, പാമ്പും കീരിയുമാകണം!
എന്നിട്ടടുത്ത നിമിഷത്തില്‍ ക്ഷമിക്കുവാനായ് വാശിയോടെയാലിംഗനം!
എന്നുമെപ്പൊ്ഴുമരികില്‍ നിന്നുടെ ഓര്‍മ-കൂടുകള്‍ കു‌ട്ടണം !
കാലനെത്തി വിളിക്കുനേരവുമോത്തുചേര്‍ന്നങ്ങുപോകണം!

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

നിന്‍റെ ഓര്‍മയ്ക്ക്

ഇറ്റിറ്റുവീഴുന്ന മിഴിനീരിന്‍ നനവില്‍,
ഓര്‍മ്മകള്‍ ചെണ്ടകള്‍ കൊട്ടുന്നു-മെല്ലെ.
അന്ന് നീ തന്നോരാച്ചുംബനതിന്‍ ചൂടു-
ഓര്‍മയില്‍ ഞാനിന്നും മെല്ലെ തലോടി!
നീയാണു തന്നതെനിക്കിന്നുമാസ്നേഹം,
പകരമായ്‌ ഞാനിന്നു നിന്‍ മുന്നില്‍ നില്പൂ......
ഹൃദയം - തേങ്ങുന്നു ,തേടുന്നു നിന്നെ!
വരുമോ എന്‍ ഹ്രിദയത്തില്‍ ? വാഴ്ത്താം ഞാന്‍ നിന്നെ !
പ്രണയ പുഷ്പങ്ങള്‍ വിടരും മനസ്സിന്‍റെ
ശംഖൊലികള്‍ കേട്ടു ഞാന്‍ !
നിന്‍ ഹൃദയ ശംഖൊലികള്‍ കേട്ടു ഞാന്‍ !

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ജനിക്കുന്ന ഓര്‍മമകള്‍

കരയുന്ന കരളിനെ കൈയയാലെടുത്തു ഞാന്‍
കാണാകെ നിന്‍ മുന്നില്‍ വച്ചപോള്‍ , എന്‍ സഖി,
കായാംബുവെന്നൂ നീ കരുതിയെന്കില്‍!
കണ്ണിരണീഞെന്‍ കണ്ണുകള്‍‌ വീണ്ടും.......,
മായുന്നുവെന്‍ മനസ്സിന്‍്ടെ മരതകം,
മറക്കില്ല നിന്‍ മുഖം, മരിച്ചാലും മായെ!
മരിച്ച സ്മരണകള്‍ ,തിളന്ങുന്നു മനസ്സില്‍
മച്ചിലെ മാണിക്യം എന്ന പോലെ !